ജൈവ കാലിത്തീറ്റ നിരോധനം: കർണാടക മുഖ്യമന്ത്രിയേയും സ്പീക്കറേയും നേരിൽ കണ്ടു
1375139
Saturday, December 2, 2023 1:24 AM IST
കൽപ്പറ്റ: ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോൽ എന്നിവ വയനാട്ടിലേക്ക് കൊണ്ടുവരുന്നതിന് കർണാടക ഏർപ്പെടുത്തിയിട്ടുള്ള നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ടി. സിദ്ദിഖ് എംഎൽഎ കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, സ്പീക്കർ യു.ടി. ഖാദർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോൽ എന്നിവ ജില്ലയിലേക്ക് കൊണ്ടുവരുന്നതിന് കർണാടകയിൽ നിരോധനം ഏർപ്പെടുത്തിയതിനാൽ സാധാരണക്കാരായ ക്ഷീരകർഷകരേയും ക്ഷീരമേഖലയേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
കർണാടകയിൽ വരൾച്ച ഉണ്ടായ സാഹചര്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനത്തിന്റെ ഭാഗമായുള്ള യോഗത്തിൽ എടുത്ത തീരുമാനത്തിലാണ് ഈ നടപടി. അത് പിൻവലിക്കാനുള്ള റിപ്പോർട്ട് തേടി പുനഃപരിശോധിക്കുമെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയുടെ നിർദ്ദേശത്തെ തുടർന്നാണ് കൂടിക്കാഴ്ച നടത്തിയത്.