20 ലിറ്റര്‍ മദ്യവുമായി പിടിയില്‍
1375138
Saturday, December 2, 2023 1:14 AM IST
കല്‍പ്പറ്റ: 20 ലിറ്റര്‍ വിദേശമദ്യവുമായി മധ്യവയസ്കന് എക്സൈസ് പിടിയിലായി. പടിഞ്ഞാറത്തറ കൂനംകാലായില്‍ മനുവിനെയാണ്(52)എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ എം.ബി. ഹരിദാസൻ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.എൻ. ശശികുമാർ, കെ.എം. ഉണ്ണിക്കൃഷ്ണന്, വി.ബി. നിഷാദ്, എം. സുരേഷ് എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്.
ഡ്രൈ ഡേ വില്പനയ്ക്കു സൂക്ഷിച്ചതാണ് മദ്യമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.