സൗഹൃദ ക്ലബ് ജില്ലാതല റസിഡൻഷ്യൽ ക്യാന്പ് സംഘടിപ്പിച്ചു
1375131
Saturday, December 2, 2023 1:14 AM IST
മാനന്തവാടി: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ സൗഹൃദ ക്ലബിന്റെ സ്കൂൾ കോഡിനേറ്റർമാരായ വിദ്യാർഥികൾക്ക് മൂന്ന് ദിവസത്തെ പരിശീലനം നൽകി. ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
കൗമാരപ്രായക്കാരുടെ വ്യക്തിത്വ, ശാരീരിക, വിദ്യാഭ്യാസ, സാമൂഹിക കഴിവുകൾ വികസിപ്പിക്കാനും ഒപ്പം അവരെ വിജയകരമായ കൗമാരഘട്ടത്തിലേക്ക് നയിക്കുവാനുമാണ് സൗഹൃദ ക്ലബ്ബ് ലക്ഷ്യമുടുന്നത്. കുട്ടികളിൽ ലൈഫ് സ്കിൽ, മാനസികാരോഗ്യം, ശുചിത്വം, ആരോഗ്യം, പോഷകാഹാരങ്ങൾ, പ്രത്യുത്പാദനം, ലൈംഗിക ആരോഗ്യം, കുടുംബം, ശിശു സംരക്ഷണം എന്നിവയെപ്പറ്റി അവബോധം സൃഷ്ടിക്കുകയുമാണ് മുഖ്യലക്ഷ്യങ്ങൾ.
ക്ലാസുകൾക്ക് ടി.വി. ജിതിൻ ശ്യാം, എം.കെ. രാജേന്ദ്രൻ, എൻ.വി. രജീഷ്, ഷീന, അബ്ദുൾ സമദ്, ജോസ് കിഴക്കേൽ, എ.സി. മാത്യൂസ്, ജിനീഷ് മാത്യു, കെ. അബ്ദുൾ റഷീദ്, കെ. സാജിദ്, മഹേഷ് ഫെയറി മെജോ, എം.കെ. ഷീന അബ്ദുൾ സമദ്, കെ. അബ്ദുൾ റഷീദ് എന്നിവർ നേതൃത്വം നൽകി. ക്യാന്പിന്റെ ഉദ്ഘാടനം കരിയർ ഗൈഡൻസ് സെൽ ജില്ലാ കോഡിനേറ്റർ സി.ഇ. ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ.എസ്. ഷാജി മുഖ്യ പ്രഭാഷണം നടത്തി. ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എം. സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം എ.എൻ. സുശീല എന്നിവർ ക്യാന്പ് സന്ദർശിച്ചു. സമാപന സെഷനിൽ കുട്ടികൾ തയാറാക്കിയ ഉറവിടം എന്ന കയ്യെഴുത്ത് മാസികയും മൈത്രേയം എന്ന പത്രവും പ്രകാശനം ചെയ്തു.
സമാപന സെഷൻ ജില്ലാ കോഡിനേറ്റർ എം.കെ. ഷിവി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽമാരായ എൻ.പി. മാർട്ടിൻ, സാലിം അൽത്താഫ്, ജില്ലാ കണ്‍വീനർ കെ.ബി. സിമിൽ, ജോയിന്റ് കോഓഡിനേറ്റർ മനോജ് ജോണ്‍ എന്നിവർ പ്രസംഗിച്ചു. ക്യാന്പിന് ശാലിനി മാത്യു, ജെറ്റി ജോസ്, സോണി ജേക്കബ്, കെ. ഷാജി, ഡോ. സുമ ശ്യാം, വി. നീന എന്നിവർ നേതൃത്വം നൽകി.