ഗോപാൽരത്ന പുരസ്കാരം: ക്ഷീരസംഘം പ്രസിഡന്റിനെയും സെക്രട്ടറിയെയും അനുമോദിച്ചു
1374982
Friday, December 1, 2023 7:44 AM IST
പുൽപ്പള്ളി: ഗോപാൽരത്ന പുരസ്കാരം നേടിയ പുൽപ്പള്ളി ക്ഷീര സംഘം പ്രസിഡന്റ് ബൈജു നന്പിക്കൊല്ലി, സെക്രട്ടറി എം.ആർ. ലതിക എന്നിവരെ എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളജിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പ്രിൻസിപ്പൽ ഡോ.കെ.പി. സാജു അധ്യക്ഷത വഹിച്ചു.
സംഘം പ്രസിഡന്റിനും സെക്രട്ടറിക്കുമുള്ള മെമന്റോ അദ്ദേഹം സമ്മാനിച്ചു. എൻഎസ്എസ് കോ ഓർഡിനേറ്റർ അജിൽ സലി, സ്റ്റാഫ് സെക്രട്ടറി എം.ഡി. അലക്സ്, കോളജ് യൂണിയൻ ചെയർമാൻ എം.എം. ദീപക്, അധ്യാപകരായ ഷാജി മാധവ്, ബോബി ബാബു, സ്റ്റാഫ് അഡ്വൈസർ പി.വി. നീതു, സി.എസ്. ഐശ്വര്യ, വിമൻസ് ഡവലപ്മെന്റ് സെൽ കോ ഓർഡിനേറ്റർ സ്വാതി ബിനോസ്, സോഫിയ തോമസ്, എസ്. ശ്രുതി, ലിഡിയ തോമസ്, എൻഎസ്എസ് വോളണ്ടിയർ ആഷിൻ ബേബി എന്നിവർ പ്രസംഗിച്ചു. അനുമോദനത്തിനു സംഘം പ്രസിഡന്റും സെക്രട്ടറിയും നന്ദി പറഞ്ഞു.