പച്ചക്കറിത്തൈ വിതരണം നടത്തി
1374972
Friday, December 1, 2023 7:43 AM IST
പുൽപ്പള്ളി: ശ്രേയസ് യൂണിറ്റ് പച്ചക്കറിത്തൈ വിതരണവും കൃഷിഭവനിൽനിന്നു ലഭ്യമായ സേവനങ്ങൾ എന്ന വിഷയത്തിൽ ക്ലാസും നടത്തി.
തൈ വിതരണം യൂണിറ്റ് ഡയറക്ടർ ഫാ.വർഗീസ് കൊല്ലമാവുടിയിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഉഷ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ആര്യ ക്ലാസെടുത്തു. യൂണിറ്റ് പ്രവർത്തകരായ ജിനി ഷജിൽ, സിന്ധു ബേബി, ചെല്ലപ്പൻ കരിന്പുഴിയിൽ എന്നിവർ നേതൃത്വം നൽകി.