കർഷക ആത്മഹത്യയിൽ ബാങ്കിന്റെ ഭാഗത്ത് അപാകതയില്ല: മനുഷ്യാവകാശ കമ്മീഷൻ
1374732
Thursday, November 30, 2023 8:13 AM IST
കൽപ്പറ്റ: പുൽപ്പള്ളി ഭൂദാനം നടുകൂടിയിൽ കൃഷ്ണൻകുട്ടി എന്ന കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ ബത്തേരി കാർഷിക വികസന ബാങ്കിലെ ഉദ്യേഗസ്ഥരുടെ ഭാഗത്ത് അപാകത ബോധ്യപ്പെട്ടിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കർഷകനെതിരേ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സർക്കാർ നൽകുന്ന ഇളവുകളെക്കുറിച്ച് സംസാരിക്കാൻ ബാങ്ക് അധിക്യതർ ഭവന സന്ദർശനം നടത്തി മൂന്ന് മാസങ്ങൾക്ക് ശേഷം നടന്ന ആത്മഹത്യ ജപ്തി ഭീഷണി കാരണമാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നുമുള്ള ബാങ്കിന്റെ വിശദീകരണം സ്വീകരിച്ചുകൊണ്ടാണ് കമ്മീഷൻ ആക്റ്റിംഗ് ചെയർപേഴ്സണും ജുഡീഷൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവ്.