വിജ്ഞാനരത്നം ക്വിസ് മത്സരം
1374497
Wednesday, November 29, 2023 8:40 AM IST
സുൽത്താൻബത്തേരി: കെപിസിസി സംസ്കാര സാഹിതി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി വിജ്ഞാനരത്നം ക്വിസ് മത്സരം നടത്തി. സമാപന യോഗത്തിൽ നിയോജകമണ്ഡലം ചെയർമാൻ ബിനു മാങ്കൂട്ടത്തിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ ചെയർമാൻ സുരേഷ് ബാബു വാളൽ മുഖ്യപ്രഭാഷണം നടത്തി. ശ്രീജി ജോസഫ്, ശാലിനി രാജേഷ്, എ.എ. സുലൈമാൻ, രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മടപ്പള്ളി സമ്മാന വിതരണം നിർവഹിച്ചു.