"കരുതാം കൗമാരം’: ബോധവത്കരണം നൽകി
1374493
Wednesday, November 29, 2023 8:40 AM IST
പുൽപ്പള്ളി: പഞ്ചായത്ത് "കരുതാം കൗമാരം’ പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽനിന്നു തെരഞ്ഞെടുത്ത വിദ്യാർഥികൾക്കും വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള രക്ഷിതാക്കൾക്കും ബോധവത്കരണം നൽകി.
തിരുഹൃദയ ദേവാലയ ഹാളിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശോഭന സുകു, ജില്ലാ പഞ്ചായത്തംഗങ്ങളായ ഉഷ തന്പി, ബിന്ദു പ്രകാശ്, ബീന ജോസ്, എ.എൻ. സുശീല, ഫാ. ജോർജ് മൈലാടൂർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്സി ബെന്നി, രജനി ചന്ദ്രൻ, കലേഷ് സത്യാലയം, നിഖില പി. ആന്റണി, ലൗലി ഷാജി, പഞ്ചായത്തംഗങ്ങാളായ എം.ടി. കരുണാകരൻ, ശ്രീദേവി മുല്ലക്കൽ, ജോളി നരിതൂക്കിൽ, കെ.പി. സിന്ധു, മണി പാന്പനാൽ, ബാബു കണ്ടത്തിൻകര, അനിൽ സി. കുമാർ എന്നിവർ പ്രസംഗിച്ചു വി.കെ. സുരേഷ്ബാബു ക്ലാസിനു നേതൃത്വം നൽകി.