ബത്തേരിയിൽ അന്തർദേശീയ സമാധാന സമ്മേളനം ജനുവരിയിൽ
1374108
Tuesday, November 28, 2023 2:04 AM IST
കൽപ്പറ്റ: ഏകത പരിഷത്തും സ്മൈൽ ഫോർ യു ഫൗണ്ടേഷനും സംയുക്തമായി ജനുവരി 29,30 തീയതികളിൽ ബത്തേരിയിൽ അന്തർദേശീയ സമാധാന സമ്മേളനം നടത്തും.
ലോകത്ത് യുദ്ധങ്ങൾ ആവർത്തിക്കുകയും അസഹിഷ്ണുത വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തി വിദ്യാർഥികളിലും യുവജനങ്ങളിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മേളനമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഡോ.പി. ലക്ഷ്മണൻ, മുഹമ്മദലി പൂക്കോയ തങ്ങൾ, വിനോദ് ഗോപാലൻ, ശുഭ മുഹമ്മദലി, ബി. ഫൈസൽ, പി.കെ. ജോസ്, ബി.വി. ബോളൻ, രമേഷ് മേത്തല, ഇയ്യങ്കോട് കുഞ്ഞിരാമൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിൽനിന്നും നേപ്പാൾ, ശ്രീലങ്ക, റഷ്യ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ആദിവാസി, യുവജന, വിദ്യാർഥി മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംവാദം, ശാന്തിയാത്ര എന്നിവ സമ്മേളനത്തിന്റെ ഭാഗമാണ്. കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ തനത് കലാരൂപങ്ങളുടെ അവതരണം ഉണ്ടാകും.