ലോഡ്ജ് ജീവനക്കാരന് മർദനം: പ്രതികളുമായി തെളിവെടുപ്പ് നടത്തി
1339858
Monday, October 2, 2023 12:53 AM IST
മാനന്തവാടി: മുറി നൽകുന്നതിന് അഡ്വാൻസ് ചോദിച്ചതിൽ പ്രകോപിതരായി സന്നിധി ലോഡ്ജ് ജീവനക്കാരൻ രാജനെ മർദിച്ച കേസിൽ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി.
കണ്ണൂർ കോടിയേരി മൂഴിക്കര ശ്രീരാഗ് വീട്ടിൽ മിൽഹാസ്(22), പിണറായി അണ്ടല്ലൂർ കടവ് കണ്ടത്തിൽ മുഹമ്മദ് ഷമീർ(23) എന്നിവരാണ് കേസിൽ പ്രതികൾ. മാനന്തവാടി പോലീസ് ഇൻസ്പെക്ടർ എം.എം. അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. മർദനത്തിൽ മധ്യവയസ്കനായ രാജന്റെ മൂക്കിനു ഗുരുതര പരിക്കേറ്റിരുന്നു.