മഞ്ചൂരിൽനിന്ന് മുള്ളി വഴി കേരളത്തിലേക്ക് വാഹനങ്ങൾ കടത്തി വിടണമെന്ന്
1339355
Saturday, September 30, 2023 1:08 AM IST
ഉൗട്ടി: കേരള-തമിഴ്നാട് അതിർത്തിയായ മഞ്ചൂരിൽ നിന്ന് മുള്ളി വഴി കേരളത്തിലേക്ക് വാഹനങ്ങൾ കടത്തി വിടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മഞ്ചൂരിൽ നിന്ന് കെദ്ദൈ, മുള്ളി, വെള്ളിയങ്കിരി, കാരമട വഴി കോയന്പത്തൂരിലേക്ക് റോഡ് കടന്നു പോകുന്നുണ്ട്.
ഉൗട്ടിയിൽ നിന്നുള്ള കോയന്പത്തൂരിലേക്കുള്ള മൂന്നാം ബദൽ പാതയാണിത്. കുന്താ, മഞ്ചൂർ, മുള്ളി ഭാഗത്ത് നിന്നുള്ള നൂറുക്കണക്കിന് പേർ കേരളത്തിലെ മണ്ണാർക്കാട്, പാലക്കാട് ഭാഗങ്ങളിലേക്ക് ഇതുവഴിയാണ് സഞ്ചരിക്കുന്നത്. കൂടാതെ കേരളത്തിൽ നിന്നുള്ള സഞ്ചാരികൾ ഇതുവഴിയാണ് അതിർത്തി കടന്നെത്തുന്നതും.
എന്നാൽ തമിഴ്നാട് വനംവകുപ്പ് അതിർത്തിയിൽ ചെക്പോസ്റ്റ് സ്ഥാപിച്ച് വാഹനങ്ങൾ തടയുകയാണ്. കേരളത്തിൽ നിന്ന് നീലഗിരിയിലേക്ക് വിനോദ സഞ്ചാരത്തിനെത്തുന്ന വാഹനങ്ങൾ വനംവകുപ്പ് അതിർത്തിയിൽ തടഞ്ഞ് തിരിച്ചയയ്ക്കുകയാണ്. ഇത്കാരണം സഞ്ചാരികൾക്ക് നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ്.