പുൽപ്പള്ളി: ബേഠി ബച്ചാവോ ബേഠി പഠാ വോ പദ്ധതിയുമായി ബന്ധപ്പെട്ട് വനിത ശിശു വികസന വകുപ്പ് ജില്ല വനിത ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ പി.കെ. വിനുരാജൻ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ ഷിജു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സുധ നടരാജൻ, ഹെഡ്മാസ്റ്റർ കെ.ജി. ഷാജി, മദർ പിടിഎ പ്രസിഡന്റ് ഗ്രേസി റെജി, ഒആർസി ട്രെയ്നർ സുജിത്ത് ബോധവത്കരണ ക്ലാസ് നയിച്ചു. കൗണ്‍സിലർ അഞ്ജന, ഷാജി മാത്യു, എ.പി. ഷിനോ തുടങ്ങിയവർ നേതൃത്വം നൽകി.