പോഷകാഹാര മാസാചരണം സമാപിച്ചു
1339348
Saturday, September 30, 2023 1:04 AM IST
മാനന്തവാടി: പോഷകാഹാര മാസാചരണത്തോടനുബന്ധിച്ച് മാനന്തവാടി സെന്റ് തോമസ് ഹാളിൽ നടന്ന ദ്വിദിന ബോധവത്കരണവും പ്രദർശനവും സമാപിച്ചു. വയനാട് സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ, മാന്തവാടി ഐസിഡിഎസ് പ്രോജക്ട് ഓഫീസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്സണ് സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു. പോഷകാഹാര പാചക മത്സരവും പോഷകാഹാരത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും നടന്നു.പോഷകാഹാര പാചക മത്സരം മാനന്തവാടി മുനിസിപ്പൽ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
സ്വച്ഛ് ഭാരത് അഭിയാൻ ക്ലാസ്, പോഷകാഹാര പ്രദർശനം, സർക്കാർ പദ്ധതികളെക്കുറിച്ചുള്ള പ്രദർശനം, ആധാർ സേവനങ്ങൾ, സൗജന്യ ഹോമിയോ മെഡിക്കൽ ക്യാന്പ്, വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ, മത്സരങ്ങൾ, കലാപരിപാടികൾ എന്നിവ നടന്നു.
മാനന്തവാടി ഗവ.കോളജ്, എൻഎസ്എസ് യൂണിറ്റ് മാനന്തവാടി മുനിസിപ്പാലിറ്റി, നാഷണൽ ആയുഷ് മിഷൻ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികൾ നടന്നത്.