കൽപ്പറ്റ: തരിയോട്, മൂപ്പൈനാട് പഞ്ചായത്തുകളിലെ ഗവ. ആയുർവേദ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ എൻഎബിഎച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം സന്ദർശനം നടത്തി.
അടിസ്ഥാന സൗകര്യ വികസനം, രോഗീ സൗഹൃദം, രോഗീസുരക്ഷ, ഔഷധ ഗുണമേൻമ, അണുബാധാ നിയന്ത്രണം, ഔഷധസസ്യ ഉദ്യാനം എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളുടെ നിലവാരമാണ് വിലയിരുത്തിയത്. എൻഎബിഎച്ച് അസസർ ഡോ.പി.പി. രാജൻ നേതൃത്വം നൽകി.
നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മെഡിക്കൽ ഓഫിസർ ഡോ.കെ. സ്മിത വെൽനെസ് സെന്ററിനെക്കുച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിവരണം നടത്തി.
നാഷണൽ ആയുഷ് മിഷൻ ഡിസ്ട്രിക് പ്രോഗ്രാം മാനേജർ ഡോ. അനീന പി. ത്യാഗരാജ്, എൻഎബിഎച്ച് ഫെസിലിറ്റേറ്റർ ഡോ.അരുണ്കുമാർ, നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർ ഡോ. മാനസി നന്പ്യാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ആന്റണി, സ്ഥിരം സമിതി അധ്യക്ഷരായ ഷമീം പാറക്കണ്ടി, പുഷ്പ മനോജ്, രാധ പുലിക്കോട്, അംഗങ്ങളായ കെ.വി. ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസണ്, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, ജീവനക്കാരായ കെ.സി. ധന്യ, എം.പി. രശ്മി, കെ.ജി. സജിത, സീതമോൾ, ആശ വർക്കർമാർ, എച്ച്എംസി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് വി.എൻ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ.സി.എൻ. രേഖ, ഡോ.സി.കെ. വിനീഷ് എന്നിവർ സെന്ററിനെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിവരണങ്ങൾ നൽകി.
എൻ.എ.ബി.എച്ച് ഫെസിലിറ്റേറ്റർ ഡോ.ശ്രീദാസ് ഏളപ്പില, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സാലിം, ഫാർമസിസ്റ്റ് പ്രമീള കുമാരി, യോഗ ഇൻസ്ട്രക്ടർ ഡോ.എസ്. അശ്വതി, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ആശാവർക്കർമാർ, എച്ച്എംസി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.