കൽപ്പറ്റ: പൊഴുതന പഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണം, ശുചിത്വ പരിപാലനം എന്നിവ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിൽ നിന്നും പഞ്ചായത്തിന്റെ വിവിധ സേവനങ്ങൾക്കുള്ള അപേക്ഷയോടൊപ്പം ഹരിതകർമസേനയുടെ യൂസർ ഫീ രസീത് നിർബന്ധമാക്കി.
ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അപേക്ഷകർ അപേക്ഷയോടൊപ്പം ഹരിത കർമ്മസേന യൂസർ ഫീ നിർബന്ധമായും സമർപ്പിക്കണം.