ദുരന്ത നിവാരണം: പരിശീലനം നൽകി
1338591
Wednesday, September 27, 2023 12:59 AM IST
മീനങ്ങാടി: പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും സംഭവിക്കുന്പോൾ കൈക്കൊള്ളേണ്ട സുരക്ഷാമാർഗങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) നേതൃത്വത്തിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഡിഎം ക്ലബ് അംഗങ്ങൾക്കു പരിശീലനം നൽകി.
ഡോ.ബാവ കെ. പാലുകുന്ന് അധ്യക്ഷത വഹിച്ചു. ടി.വി. ജോണി, എൻ.ജി. ശിവൻ, എൻ. പ്രമീള, ടി.വി. കുര്യാക്കോസ്, അനുപമ കെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.
എൻഡിആർഎഫ് ആരക്കോണം ഫോർത്ത് ബറ്റാലിയൻ അംഗങ്ങളായ ടി.എസ്. മുരളീകൃഷ്ണൻ, മാരിമുത്തു തിരുനെൽവേലി, വൈശാഖ് കെ. ദാസ്, രവികുമാർ, എച്ച്. ഹരീഷ്കുമാർ, കെ.എം. രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.