സുവിശേഷത്തിലെ തിരുവചനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കണം: ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രപ്പോലീത്ത
1338336
Tuesday, September 26, 2023 12:22 AM IST
പുൽപ്പള്ളി: സുവിശേഷത്തിലെ തിരുവചനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ മാത്രമേ നൻമ നിറഞ്ഞ മനുഷ്യനാവാൻ നാമോരോരുത്തർക്കും സാധിക്കൂവെന്ന് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ്.
ചീയന്പം മോർ ബസേലിയോസ് ദേവാലയ തിരുനാളിനോട് അനുബന്ധിച്ച് ബൈബിൾ കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ട്കുടി, പൗലോസ് കോർ എപ്പിസ്കോപ്പ നാരകത്ത് പുത്തൻപുരയിൽ, ജോർജ് മനയത്ത് കോർ എപ്പിസ്കോപ്പ, ഫാ. ഷാൻ ജേക്കബ് ഐക്കരക്കുഴിയിൽ, ഫാ. അജു ചാക്കോ അരത്തമ്മാംമുട്ടിൽ, ഫാ. യൽദോസ് അന്പഴത്തിനാംകുടി, ഫാ. ഷിജിൻ കടന്പക്കാട്ട്, ഫാ. വർഗീസ് താഴത്തുക്കുടി എന്നിവർ പ്രസംഗിച്ചു.