ശേഷിപ്പുകൾ തിരുശേഷിപ്പുകളായിമാറ്റപ്പെടണം: ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത
1338335
Tuesday, September 26, 2023 12:22 AM IST
കേണിച്ചിറ: ജീവിതത്തിൽ നൻമകൾ ചെയ്യുന്പോഴാണ് നമ്മുടെ ഒക്കെ ശേഷിപ്പുകൾ ജീവിത ശേഷം തിരുശേഷിപ്പുകളായി മാറ്റപ്പെടുന്നതെന്ന് മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത. നാം പിന്നിട്ട വഴികളിൽ നമ്മുടെ കാല്പാടുകളെ അനുകരിക്കപ്പെടണമെന്നും നമ്മുടെ ഓരോരുത്തരുടേയും ജീവിതം നല്ല അടയാളങ്ങളാകണമെന്നും മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു.
പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള താഴമുണ്ട കുരിശുപള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് പുനഃസ്ഥാപിക്കലും വിശുദ്ധ കുർബാന അർപ്പണവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത.
വികാരി ഫാ. അജു ചാക്കോ അരത്തമാംമൂട്ടിൽ അധ്യക്ഷത വഹിച്ചു. സൈമണ്‍ മാലിയിൽ കോർ എപ്പിസ്കോപ്പ, ഫാ.ബാബു നീറ്റുംങ്കര, ഫാ.ജോർജ് നെടുംന്തള്ളിൽ, ഫാ.ഷാൻ ഐക്കരകുടി, ഫാ. ലിജോ തന്പി, ഗീവർഗീസ് വെട്ടിക്കാട്ടിൽ, ഷാജു ചേലാട്ട് എന്നിവർ നേതൃത്വം നൽകി.