"തിരികെ സ്കൂളിലേക്ക്’: ബ്ലോക്കുതല പരിശീലനം ഇന്ന് മുതൽ
1338117
Monday, September 25, 2023 1:03 AM IST
കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തൊടെ കുടുംബശ്രീ നടപ്പാക്കുന്ന "തിരികെ സ്കൂളിലേക്ക്’ കാന്പയിൻ സിഡിഎസ് തല ആർപിമാരുടെ പരിശീലനം ഇന്നും നാളെയും വിവിധ മേഖലകൾ കേന്ദ്രീകരിച്ച് നടത്തും.
ഒരു സിഡിഎസിൽനിന്നു 15 ആർപിമാരാണ് പങ്കെടുക്കുക. കൽപ്പറ്റ ബ്ലോക്കിൽ രണ്ട് ക്ലസ്റ്ററുകളായാണ് പരിശീലനം. കൽപ്പറ്റ, പടിഞ്ഞാറത്തറ, കോട്ടത്തറ, വെങ്ങപ്പളളി, തരിയോട് സിഡിഎസുകൾക്കുള്ള പരിശീലനം കാവുംമന്ദം സർവീസ് സഹകരണ ബാങ്ക് ഹാളിലും മൂപ്പൈനാട്, മേപ്പാടി, മുട്ടിൽ, വൈത്തിരി, പൊഴുതന സിഡിഎസുകൾക്കുളളത് മുട്ടിൽ പഞ്ചായത്ത് ഹാളിലും നടക്കും.
ബത്തേരി ബ്ലോക്കുതല പരിശീലനം ബത്തേരി വ്യാപാര ഭവനിലും പനമരം ബ്ലോക്കുതല പരിശീലനം പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിലും നടത്തും. മാനന്തവാടി കരുണാകരൻ മെമ്മോറിയൽ ഹാളിലാണ് മാനന്തവാടി ബ്ലോക്കുതല പരിശീലനം.