ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം: പനമരത്ത് ശില്പശാല നടത്തി
1337936
Sunday, September 24, 2023 12:42 AM IST
പനമരം: ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ശില്പശാല (ചിന്തന്‍ ശിവിർ) നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ഷീബ ആമുഖ അവതരണം നടത്തി.
ഹൈദരാബാദ് എന്ഐആര്ഡിഎ പ്രതിനിധിയും ജില്ലയിലെ നോഡല്‍ ഓഫീസറുമായ പ്രത്യുഷ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പരിധിയിലെ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്. ദിലീപ് കുമാർ(പുല്‍പ്പള്ളി), പി.എം. ആസിയ(പനമരം), പി.കെ. വിജയൻ(മുള്ളന്‍കൊല്ലി), മിനി പ്രകാശൻ(പൂതാടി), കെ.വി. രജിത(കണിയാമ്പറ്റ), ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ തമ്പി, അംഗങ്ങളായ ബീന ജോസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ മേഴ്സി ബെന്നി, നിത്യ ബിജുകുമാർ, ജെപിസി പി.സി. മജീദ്, ജില്ലാ പ്ലാനിംഗ് അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ഷംസുദ്ദീൻ, വിവിധ വകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു.
ആരോഗ്യം, കൃഷി, അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ള വിതരണം, മൃഗസംരക്ഷണം, വിദ്യാഭ്യാസം, വനിതശിശു വികസനം, സാമൂഹികസാമ്പത്തിക വികസനം എന്നീ മേഖലകളിലെ പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂര്‍ കാട്ടി സ്വാഗതവും ജോയിന്റ് ബിഡിഒ എം.പി. രാജേന്ദ്രന് നന്ദിയും പറഞ്ഞു.
മാനന്തവാടി ബ്ലോക്കുതല ചിന്തന്‍ ശിവിര്‍ ഒ.ആർ. കേളു എംഎല്‍എ, കല്‍പ്പറ്റ ബ്ലോക്കുതല ശില്പശാല അഡ്വ.ടി. സിദ്ദിഖ് എംഎല്‍എ, ബത്തേരി ബ്ലോക്കുതല ചിന്തന്‍ ശിവിര്‍ ഐ.സി. ബാലകൃഷ്ണന് എംഎല്‍എ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.