ഒഴുക്കൻമൂലയിൽ വായനാമത്സരം നടത്തി
1337647
Saturday, September 23, 2023 12:18 AM IST
വെള്ളമുണ്ട: ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തിൽ ഒഴുക്കൻമൂല സർഗ ഗ്രന്ഥാലയത്തിൽ യുപി വിദ്യാർഥികൾക്കായി നടത്തിയ വായനാമത്സരത്തിൽ കെ.കെ. മുഹമ്മദ് നാഫി ഒന്നാമനായി. ധനഞ്ജയ് ധനേഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
റിസാൽ അഹമ്മദ്, അന്വയ ഹരിദാസ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. മത്സരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി. ജ്യോതി അധ്യക്ഷത വഹിച്ചു.
ഗ്രന്ഥാലയം സെക്രട്ടറി ബിബിൻ വർഗീസ്, വി.ജെ. ജോയ്, പിടിഎ പ്രസിഡന്റ് വിനീഷ് ദേവസ്യ, എ.ജെ. സജി, എം. സതീശൻ,അബ്ദുൾ റൗഫ്, കെ. അഖില എന്നിവർ പ്രസംഗിച്ചു.