മാലിന്യ മുക്ത കേരളം പരിശീലനം സംഘടിപ്പിച്ചു
1337433
Friday, September 22, 2023 2:34 AM IST
തരുവണ: സ്വച്ഛ് താ ഹി സേവ അഭിയാനും ജില്ലാ ശുചിത്വ മിഷനും ചേർന്ന് നടത്തുന്ന മാലിന്യ മുക്ത നവ കേരളം പദ്ധതിയുടെ കാന്പയിനിന്റെ ഭാഗമായി തരുവണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികളിൽ മാലിന്യ പരിപാലനവും എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന ധാരണയും ഉണ്ടാക്കുക എന്നതാണ് കാന്പയിനിന്റെ ലക്ഷ്യം. പ്രിൻസിപ്പൽ എം.ജെ. ജെസി അധ്യക്ഷത വഹിച്ചു.
റിസോഴ്സ് പേഴ്സണ്‍മാരായ മംഗലശേരി നാരായണൻ, കെ.കെ. ചന്ദ്രശേഖരൻ പരിശീലനത്തിനു നേതൃത്വം നൽകി. എം. പ്രദീപ്കുമാർ, സി. അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.