മാലിന്യമുക്ത നവകേരളം പദ്ധതി: സ്കൂൾതല കാന്പയിൻ തുടങ്ങി
1337260
Thursday, September 21, 2023 7:57 AM IST
പുൽപ്പള്ളി: ജില്ലാ ശുചിത്വമിഷനും സ്വച്ഛ്ഹി സേവാ അഭിയാനും സംയുക്തമായി നടത്തുന്ന മാലിന്യമുക്ത നവകേരളം പദ്ധതി കാന്പയിൻ പെരിക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. ഹെഡ്മാസ്റ്റർ ഷാജി പുൽപ്പള്ളി ഉദ്ഘാടനം ചെയ്തു.
റിസോഴ്സ് പേഴ്സണ്‍ എ.സി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ഷാജി മാത്യു, സിജ എൽദോസ്, സി. ഷീബ, വി.കെ. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. കാന്പയിനിന്റെ ഭാഗമായി സിഡി പ്രദർശനം, ക്വിസ് മത്സരം, പ്രതിജ്ഞ, ബോധവത്കരണ ക്ലാസ് എന്നിവ നടത്തി. ഹരിതകർമസേനാംഗങ്ങളെ ആദരിച്ചു.