എ.സി. വർക്കി അനുസ്മരണം നടത്തി
1337004
Wednesday, September 20, 2023 8:08 AM IST
നടവയൽ: ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റി സ്ഥാപക ചെയർമാൻ എ.സി. വർക്കി അനുസ്മരണം നടത്തി. സംസ്ഥാന ട്രഷറർ ടി. ഇബ്രായി ഉദ്ഘാടനം ചെയ്തു. കടക്കെണിയിൽ അകപ്പെട്ടവരടക്കം കർഷകർക്കായി ജീവിതം സമർപ്പിച്ച നേതാവാണ് എ.സി. വർക്കിയെന്ന് അദ്ദേഹം അനുസ്മരിച്ചു.
ജില്ലാ ചെയർമാൻ പി.എം. ജോർജ് അധ്യക്ഷത വഹിച്ചു. എൻ.ജെ. ചാക്കോ, അഡ്വ.പി.ജെ. ജോർജ്, എ.എൻ. മുകുന്ദൻ, വിൻസന്റ് ചേരവയലിൽ, ഗ്രേഷ്യസ് നടവയൽ, വിദ്യാധരൻ വൈദ്യർ, പുരുഷോത്തമൻ, ഒ.ആർ. വിജയൻ, റോബർട്ട്, ഇ.വി. ജോയി, ജോസ് ബത്തേരി, അജയ് വർക്കി, ടോമി ചേന്നാട്ട്, കെ.ടി. ജോണി എന്നിവർ പ്രസംഗിച്ചു. എ.സി. തോമസ് സ്വാഗതം പറഞ്ഞു.