മക്കിയാട്: കേന്ദ്ര സർക്കാരിന്റെ സ്ത്രീ വിരുദ്ധ നടപടിക്കും ജനദ്രോഹകരമായ പ്രവർത്തനങ്ങൾക്കും എതിരേ അഖിലേന്ത്യാ മഹിളാ അസോസിയേഷൻ തൊണ്ടർനാട്, കാഞ്ഞിരങ്ങാട് ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കാൽനട പ്രചരണ ജാഥ നടത്തി. മക്കിയാട് നിന്നും ആരംഭിച്ച പദയാത്ര സംഘട നയുടെ പനമരം ഏരിയാ സെക്രട്ടറി പി.സി. വൽസല ഉദ്ഘാടനം ചെയ്തു.
തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ കെ.കെ. കമലാക്ഷി ചന്തു, വൈസ് ക്യാപ്റ്റൻ മാരായ ജി. രമ്യ, സി. സീനത്ത്, മാനേജർ പി.വി. രോഹിണി, സിപിഎം കാഞ്ഞിരങ്ങാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.എൻ. രവീന്ദ്രൻ, മക്കിയാട് ബ്രാഞ്ച് സെക്രട്ടറി ബിജു കിഴക്കേക്കര, റിട്ട. പ്രധാന ാധ്യാപിക എസ്. സത്യാവതി, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ താരേഷ് എന്നിവർ പ്രസംഗിച്ചു.