കരടിയുടെ ആക്രമണത്തിൽ പരിക്ക്
1336475
Monday, September 18, 2023 1:45 AM IST
ഊട്ടി: കോത്തഗിരി മാർവള സ്വകാര്യ എസ്റ്റേറ്റ് പാറാവുകാരന് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റു. തയ്നീഷിനാണ് (60) പരിക്കേറ്റത്.
ഇദ്ദേഹത്തെ കോത്തഗിരി ഗവ. ആശുപത്രിയിലും തുടർന്ന് കോയന്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ആറിനാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് കരടിയുടെ അക്രമണമുണ്ടായത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. കട്ടപേട്ട റേഞ്ചർ ശെൽവകുമാർ സ്ഥലത്തെത്തി പരിശോധന നടത്തി.