സൈക്കിൾ റാലി നടത്തി
1336472
Monday, September 18, 2023 1:45 AM IST
കൽപ്പറ്റ: ഇന്ത്യൻ സ്വച്ഛത ലീഗ് രണ്ടാം ഘട്ട കാര്യപരിപാടികളുടെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ വയനാട് സൈക്ലിംഗ് അസോസിയേഷനും സുൽത്താൻ ബത്തേരി നഗരസഭയും സംയുക്തമായി സൈക്കിൾ റാലി നടത്തി.
നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപ്സേണ് ഷാമില ജുനൈസ് സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ശുചിത്വ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഉടനീളം നടത്തുന്ന വിവിധ പരിപാടികളും മത്സരങ്ങളുമാണ് ഇന്ത്യൻ സ്വച്ഛത ലീഗ് രണ്ടാം ഘട്ടം.
ഇതിന്റെ ഭാഗമായാണ് സുൽത്താൻ ബത്തേരിയിൽ സൈക്കിൾ റാലി സംഘടിപ്പിച്ചത്.ജൈവ മാലിന്യ സംസ്ക്കരണത്തെ പറ്റി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സാലി പൗലോസ്, സീനിയർ സെക്രട്ടറി കെ.എം. സൈനുദ്ദീൻ, ഹെൽത്ത് സൂപ്പർവൈസർ കെ. സത്യൻ, ഐഎസ്എൽ നോഡൽ ഓഫീസർ സുനിൽ കുമാർ, ശുചിത്വ മിഷൻ യംഗ് പ്രഫഷണൽ എ.എസ്. ഹാരിസ്, വയനാട് സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് സത്താർ വിൽടണ്‍, സെക്രട്ടറി സുബൈർ ഏലക്കുളം, വൈസ് പ്രസിഡന്റ് മിഥുൻ വർഗീസ്, നഗരസഭാ കൗണ്‍സിലർമാർ, ജീവനക്കാർ, ഹരിത കർമ സേന അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ സൈക്കിൾ റാലിക്ക് നേതൃത്വം നൽകി.