ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കൽ: ശിൽപശാല നടത്തി
1336467
Monday, September 18, 2023 1:45 AM IST
കൽപ്പറ്റ: ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെയും ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാതല ശിൽപശാല നടത്തി.
തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷർ, സെക്രട്ടറിമാർ, ബിഎംസി അംഗങ്ങൾ, ടെക്നിക്കൽ സപ്പോർട്ടിംഗ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർക്കായാണ് പരിപാടി സംഘടിപ്പിച്ചത്.
എ.പി.ജെ. അബ്ദുൾ കലാം മെമ്മോറിയൽ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ പൂർത്തിയാക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് അംഗം കെ.വി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ബോർഡ് മെംബർ സെക്രട്ടറി ഡോ.വി. ബാലകൃഷ്ണൻ, അംഗം ഡോ.കെ.ടി. ചന്ദ്രമോഹൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ആർ. മണിലാൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപൻ, ജില്ല കോ ഓർഡിനേറ്റർ പി.ആർ. ശ്രീരാജ് എന്നിവർ പ്രസംഗിച്ചു.
വയനാട്ടിലെ കാലാവസ്ഥ വ്യതിയാനം പഠനവിഷയമാക്കണമെന്ന് ശിൽപശാല ആവശ്യപ്പെട്ടു.