ഓട്ടോ ഡ്രൈവർമാരെ ആദരിച്ചു
1301162
Thursday, June 8, 2023 11:33 PM IST
മീനങ്ങാടി: മീനങ്ങാടി ടൗണും പരിസരവും വൃത്തിയായും മനോഹരവുമായും കാത്തുസൂക്ഷിക്കുന്നതിൽ ക്രിയാത്മകമായ പങ്കാളിത്തം വഹിക്കുന്ന ഓട്ടോ ഡ്രൈവർമാരെ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
പഞ്ചായത്തിന്റെ കാർബണ്‍ ന്യൂട്രൽ പ്രോജക്ടിന് പിന്തുണയുമായി എൻഎസ്എസ് ആവിഷ്കരിച്ച കർമ പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.പി. നുസ്രത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ടി.പി. ഷിജു, പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ, പ്രോഗ്രാം ഓഫീസർ ആശാ രാജ്, ഡോ. ബാവ കെ. പാലുകുന്ന് എന്നിവർ പ്രസംഗിച്ചു.
സ്കൂളുകൾ ശുചീകരിക്കുന്ന പ്രവൃത്തികൾ തുടങ്ങി
ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ ഗവ. സ്കൂളുകൾ ശുചീകരിക്കുന്ന പ്രവൃത്തികൾ തുടങ്ങി. സ്കൂളുകൾ തുറക്കുന്നതിന് മുന്‍പ് സ്കൂളുകളും പരിസരവും ശുചീകരിക്കുകയാണ് ചെയ്യുന്നത്. ശൗചാലയങ്ങളും വൃത്തിയാക്കുന്നുണ്ട്. ഈമാസം മധ്യവാരത്തിൽ രണ്ട് ഘട്ടങ്ങളിലായാണ് തമിഴ്നാട്ടിൽ സ്കൂളുകൾ തുറക്കുന്നത്.
12ന് ആറ് മുതൽ 12 വരെയുള്ള ക്ലാസുകളും 14ന് ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളുമാണ് തുറക്കുന്നത്. ജില്ലയിൽ 700 സ്കൂളുകളിലായി ലക്ഷത്തിൽപ്പരം വിദ്യാർഥികളാണ് പഠനം നടത്തുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സ്കൂളുകൾ വൃത്തിയാക്കുന്ന പ്രവൃത്തികൾ തകൃതിയായി നടക്കുന്നുണ്ട്. വിദ്യാർഥികളെ ചേർക്കാനും തുടങ്ങിയിട്ടുണ്ട്. പലയിടങ്ങളിലും പ്രത്യേക ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു.