1.250 കിലോഗ്രാം കഞ്ചാവുമായി പിടിയിൽ
1301161
Thursday, June 8, 2023 11:33 PM IST
സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്പോസ്റ്റിൽ 1.250 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. താമരശേരി ഉണ്ണിക്കുളം പൂളൊന്നുകണ്ടി മുഹമ്മദ് ശുഹൈബിനെയാണ്(23) എക്സൈസ് ഇൻസ്പെക്ടർ വി.പി. അനൂപും സംഘവും അറസ്റ്റുചെയ്തത്.
മൈസൂരു-കോഴിക്കോട് കെഎസ്ആർടിസി ബസിൽ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
പ്രിവന്റീവ് ഓഫീസർമാരായ പി. ഷാജി, അരുണ്‍ പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.കെ. ബാലകൃഷ്ണൻ, ജ്യോതിസ് മാത്യു, ഡ്രൈവർ എം.എം. ജോയി എന്നിവരും ഉൾപ്പെടുന്ന സംഘമാണ് വാഹന പരിശോധന നടത്തിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.