മഴത്തണൽ പദ്ധതിക്ക് തുടക്കമായി
1300937
Thursday, June 8, 2023 12:14 AM IST
വെള്ളമുണ്ട: ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും കനിവ് ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് വെള്ളമുണ്ട ഡിവിഷനിൽ നടപ്പാക്കുന്ന മഴത്തണൽ പദ്ധതി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മഴക്കെടുതി ബാധിക്കാൻ സാധ്യതയുള്ള ഡിവിഷൻ പരിധിയിലെ വീടുകൾക്ക് കാലവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സുരക്ഷ ഒരുക്കുന്ന പദ്ധതിയാണ് മഴത്തണൽ. മഴക്കാലത്ത് ചോർന്നൊലിക്കാൻ സാധ്യതയുള്ള അനേകം കുടുംബങ്ങൾക്ക് പ്രയോജനപ്രദമാകുന്ന മഴത്തണൽ പദ്ധതിയുടെ ഭാഗമായി താർപ്പായകൾ വിതരണം ചെയ്തു.
വെള്ളമുണ്ട പഞ്ചായത്ത് അംഗം വിജേഷ് പുല്ലോറ അധ്യക്ഷത വഹിച്ചു. കനിവ് പ്രസിഡന്റ് എൻ.ടി. ഹമീദലി, വി.പി. ജൗഹർ, ഷമീം കുനിയിൽ, കെ.സി. മൻസൂർ, കെ.സി. അൻവർ, എൻ.കെ. ഷബീർ, ആലി കുനിങ്ങാരത്ത്, കെ.പി. സാജിറ, എം.പി. യാസിർ തുടങ്ങിയവർ പ്രസംഗിച്ചു. മുപ്പത്തോളം വീടുകൾക്ക് ആവശ്യമായ താർപോളിൻ നൽകി.