പരിസ്ഥിതിദിനം ആഘോഷിച്ചു
1300461
Tuesday, June 6, 2023 12:22 AM IST
പുൽപ്പള്ളി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൃപാലയ സ്പെഷൽ സ്കൂളിന്റെ മുറ്റത്ത് പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദീലീപ് കുമാർ വൃക്ഷതൈ നട്ടു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശോഭ സുകു, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന, ലോക്കൽ മാനേജർ സിസ്റ്റർ ആൻസ് മരിയ, സിസ്റ്റർ ആൻട്രീസ, രതീൻ എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അന്താരാഷട്ര പരിസ്ഥിതിദിനം ആചരിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കുള്ള ചിത്രരചന മത്സരം, ഓണ്‍ലൈൻ ശില്പശാല, തൈകൾ നടീൽ എന്നിവ നടത്തി. മാനന്തവാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ നടന്ന ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം എക്കോസെൽവ ജർമനി പബ്ലിക് റിലേഷൻ ഓഫീസർ സോണിയ എൻസിലിൻ ഫലവൃക്ഷത്തൈ നട്ട് നിർവഹിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, സ്റ്റേറ്റ് ഹെഡ് റോബിൻ ജോസഫ്, ടീം ലീഡർ ദീപു ജോസഫ് എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിലെ അശോകവനം പച്ചത്തുരുത്തിൽ എൻഎസ്എസ് വിദ്യാർഥികൾ നൂറോളം തൈകൾ നട്ടു. കൂവളം, കൂവ, വെള്ള കൊടുവേലി, മുറികൂട്ടി, ഓരില, തിപ്പലി, തഴുതാമ, കറ്റാർവാഴ, ശംഖുപുഷ്പം, ബ്രഹ്മി തുടങ്ങി മുപ്പത്തിയഞ്ച് ഇനങ്ങളിലായി നൂറ്റന്പതോളം ഒൗഷധ ചെടികളാണ് രണ്ടാംഘട്ടത്തിൽ ഇവിടെ നട്ടത്. എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർമാരായ വിനോദ് തോമസ്, ഡോ. നീരജ, നവകേരളം കർമ്മ പദ്ധതി ഇന്റേണ്‍ വി. അനേഖ് കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
കൽപ്പറ്റ: മലകളും മരങ്ങളും പുഴകളും അരുവികളുമായി ഹരിതലോകം. പച്ചപ്പണിഞ്ഞ വയനാടിന് വിഭിന്ന ഭാവങ്ങൾ. പ്രകൃതിക്ക് നിറം ചാർത്തി സിവിൽ സ്റ്റേഷനിൽ നടന്ന നാട്ടുപച്ച ചിത്രപ്രദർശനം പരിസ്ഥിതി ദിനത്തിൽ വേറിട്ട കാഴ്ചയായി. മൂന്ന് വർഷം കൊണ്ട് വയനാട്ടിലെ ചിത്രകലാ അധ്യാപക കൂട്ടായ്മ വരച്ചു തീർത്ത 60 ലധികം പരിസ്ഥിതി ചിത്രങ്ങളാണ് നാട്ടുപച്ച ഏകദിന ചിത്രപ്രദർശനത്തിൽ കോർത്തിണക്കിയത്. ജില്ലാ ഭരണകൂടം, സാമൂഹ്യ വനവത്കരണ വിഭാഗം, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചിത്രപ്രദർശനം. കുറുവാ ദ്വീപ്, മുത്തങ്ങ, ബാണാസുരസാഗർ, തിരുനെല്ലി തുടങ്ങിയ വയനാടിന്റെ പ്രകൃതി ദൃശ്യ ചാരുതകളെയാണ് കലാകാരൻമാർ ക്യാൻവാസിലേക്ക് പകർത്തിയത്. പതിനാല് പേരുടെ കലാസൃഷ്ടികളാണ് നാട്ടുപച്ചയിൽ പ്രദർശിപ്പിച്ചത്.
കളക്ടറേറ്റിൽ നടന്ന നാട്ടുപച്ച വയനാടൻ വരകൾ ചിത്രപ്രദർശനം ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. എഡിഎം എൻ.ഐ. ഷാജു, സോഷ്യൽ ഫോറസ്ട്രി അസി. കണ്‍സർവേറ്റർ ജോസ് മാത്യു, റേഞ്ച് ഓഫീസർ എം. അനിൽകുമാർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.കെ. സുന്ദരൻ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ കെ.സി. ഹരിദാസ്, ചിത്രലകലാ അധ്യാപകരായ എൻ.ടി. രാജീവ്, പി.സി. സനൽകുമാർ, എം.പി. സുനിൽകുമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. നാട്ടുപച്ച ചിത്ര പ്രദർശനം കാണാൻ വിദ്യാർത്ഥികൾ പൊതുജനങ്ങൾ ജീവനക്കാർ തുടങ്ങി നിരവധി പേരെത്തിയിരുന്നു.
സുൽത്താൻ ബത്തേരി: ഡോണ്‍ ബോസ്കോ കോളജിൽ പരിസ്ഥിതി ദിനം ആചരിച്ചു. മാലിന്യമുക്തം നവകേരളം എന്ന സന്ദേശ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാർഥികളിൽ ബോധവത്കരണം നടത്തി. ബത്തേരി മുനിസിപ്പാലിറ്റി ശൂചീകരണ പ്രവർത്തകരെ ആദരിച്ചുകൊണ്ട് കോളജ് പ്രിൻസിപ്പൽ റവ.ഡോ. ജോണ്സണ് പൊന്തേന്പിള്ളി വൃക്ഷത്തൈ വിതരണവും വിഷയാവതരണവും നടത്തി. എൻഎസ്എസ് പ്രോഗ്രാം കോഓർഡിനേറ്റർ സജിത്ത് ബാബു അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ് കോഓർഡിനേറ്റർ ബി.വി. ഷംഹ പ്രസംഗിച്ചു.
പുൽപ്പള്ളി: പരിസ്ഥിതി ദിനത്തിൽ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം നടപ്പാക്കുന്ന മാന്പഴക്കാലം പദ്ധതിക്ക് പുൽപ്പള്ളി വിജയ എച്ച്എസ്എസ് ൽ തുടക്കമായി. പുൽപ്പള്ളി ശ്രേയസും എൻഎസ് എസ് യൂണിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കണ്ണൂർ ഡിഎഫ്ഒ അജിത്ത് കെ. രാമൻ, ശ്രേയസ് ഡയറക്ടർ ഫാ. വർഗീസ് കൊല്ലമാവുടി എന്നിവർ ചേർന്ന് മാവിൻ തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.എസ്. സതി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിജോയ് വേണുഗോപാൽ, റെജി തടത്തിൽ, ഉഷ, സാലമ്മ, ജിനി ഷജിൽ, സിന്ധു ബേബി തുടങ്ങിയവർ പ്രസംഗിച്ചു. പൂർവ്വ അധ്യാപക വിദ്യാർഥി പ്രതിനിധികളും പരിപാടിയിൽ പങ്കാളികളായി.
വടുവഞ്ചാൽ: ലോക പരിസ്ഥിതി ദിനത്തിൽ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം നടപ്പാക്കുന്ന മാന്പഴക്കാലം പദ്ധതിക്ക് തുടക്കമായി. ഐക്യരാഷ്ട്ര സഭയുടെ ആഗോള പ്രവർത്തന പദ്ധതിയായ ’മിഷൻ ലൈഫുമായി ബന്ധപ്പെട്ട ’സുസ്ഥിര ഭക്ഷ്യ വ്യവസ്ഥ’ എന്ന ആശയം പ്രാവർത്തികമാക്കാൻ ലക്ഷ്യമിട്ട പദ്ധതിയാണ് ’മാന്പഴക്കാലം’. ജില്ലയിലെ 54 എൻഎസ്എസ് യൂണിറ്റിലെ 2200 വോളണ്ടിയർമാർ പദ്ധതിയിൽ പങ്കുചേർന്നു.
മാന്പഴക്കാലം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിൽ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ നിർവഹിച്ചു. അന്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം സീത വിജയൻ, വാർഡ് അംഗം എം.യു. ജോർജ്, പ്രിൻസിപ്പൽ കെ.വി. മനോജ്, എൻഎസ്എസ് ജില്ലാ കോഡിനേറ്റർ കെ.എസ്. ശ്യാൽ, എസ്എംസി ചെയർമാൻ കെ.ജെ. ഷിജോ, ഹെഡ്മിസ്ട്രസ് കെ.വി. ഷെർലി, പ്രോഗ്രാം ഓഫീസർ വി.പി. സുഭാഷ്, എൻഎസ്എസ് ലീഡർ അഥീന എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: ’ബീറ്റ് പ്ലാസ്റ്റിക് പൊല്യുഷൻ’ എന്ന പ്രമേയത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയുടെ കൽപ്പറ്റ മണ്ഡലംതല ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ് ഡോ.എ.ടി. സുരേഷ് നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ഓണ്‍ലൈൻ സെമിനാർ, തൈകൾ വിതരണം, തൈകൾ നടൽ, തൈകൾ സംരക്ഷണം, എന്നിങ്ങനെ വിത്യസ്ത പരിപാടികൾ ആണ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ മണ്ഡലം തല ഉദ്ഘാടനം കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ തൈകൾ വിതരണം ചെയ്തു. മണ്ഡലം, മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികളായ കൃഷ്ണൻ കുട്ടി, അനസ്, ശ്രേയസ് മണിയങ്കോട്, കണ്ണൻ എന്നിവർ നേതൃത്വം നൽകി.
കൽപ്പറ്റ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുപ്പൈനാട് പഞ്ചായത്ത്, ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം എന്നിവരുടെ ആഭിമുഖ്യത്തിൽ അരപ്പറ്റ ടൗണ്‍ ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. ബി.പി. സുദർശൻ ക്ലാസെടുത്തു. മുപ്പൈനാട് ലക്കി ഹിൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച ശുചീകരണത്തിന് മൂപ്പൻസ് മെഡിക്കൽ കോളജിലെ മെഡിക്കൽ വിദ്യാർഥികളും ഡോക്ടർമാരും മറ്റു ജീവനക്കാരും നേതൃത്വം നൽകി.
വാർഡ് അംഗങ്ങളായ ഇ.വി. ശശിധരൻ, അഷ്കർ അലി, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരായ ഡോ.ടി.പി. ശ്രീലാൽ, ഡോ. അപർണ മോഹൻദാസ്, ഡോ. അനശ്വര അശോക്, ഡോ. വർഷ, ആസ്റ്റർ വോളണ്ടിയർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കൽപ്പറ്റ: തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് നടപ്പാക്കുന്ന മാന്പഴക്കാലം പദ്ധതിക്ക് തുടക്കമായി. തരിയോട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എസ്. ശ്രീകല അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബി. അജിത്ത്, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ബഷീർ, എൻഎസ്എസ് വോളണ്ടിയർ ലീഡർമാരായ അർജ്ജുൻ ശിവാനന്ദ്, എസ്. അളക തുടങ്ങിയവർ നേതൃത്വം നൽകി.
കൽപ്പറ്റ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വെങ്ങപ്പള്ളി പഞ്ചായത്തിൽ ജൽ ജീവൻമീഷൻ ഐഎസ്എ സ്റ്റാർസും ചേർന്ന് ഹരിത സഭയും പരിസ്ഥിതി ദിനാചരണവും നടത്തി. പഞ്ചായത്തിലുള്ള എല്ലാ മേഖലകളിലേയും പ്രതിനിധികളെ പങ്കെടുപ്പിച്ചു പ്രകൃതി സംരക്ഷണം, മാലിന്യ നിർമാർജനം സംബന്ധിച്ച് ക്ലാസുകളും ചർച്ചകളും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. രേണുക ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. നാസർ, ആരോഗ്യ വിദ്യാഭ്യാസ കാര്യസമിതി ചെയർപേഴ്സണ്‍ ഷംന റഹ്മാൻ, സ്റ്റാർസ് കോഓർഡിനേറ്റർ ജോർജ് കൊല്ലിയിൽ, പഞ്ചായത്തു അംഗങ്ങൾ, സിഡിഎസ്, ഹരിത കർമ്മസേന പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. ഹരിത കർമ്മസേനാഗങ്ങളെ അനുമോദിച്ചു. പ്ലാനിംഗ് ഉപാധ്യക്ഷൻ കെ.ജി. സുകുമാരൻ പരിസ്ഥിതി സന്ദേശം നൽകി. പഞ്ചായത്തു സെക്രട്ടറി കെ.ബി. ഷാബി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിഇഒ പി.സി. അർഷിത അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിതകർമ്മ സേനയുടെ പ്രവർത്തന അവലോകനം ശ്രീജ നടത്തി. ഹെഡ് ക്ലാർക്ക് കെ.ഇ. ഇസ്മയിൽ ഗ്രൂപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകി.
സുൽത്താൻ ബത്തേരി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ്-എം സംസ്കാര വേദി വിവിധ രാജ്യങ്ങളിലായി നൂറിൽപ്പരം കേന്ദ്രങ്ങളിൽ സെമിനാറുകളും വൃക്ഷത്തൈ നടീലും നടത്തി. ജില്ലാതല ഉദ്ഘാടനം മീനങ്ങാടിയിൽ കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ നിർഹിച്ചു. ജില്ല പ്രസിഡന്റ് ജോസഫ് മാണിശേരി, മാത്യു എടയക്കട്ട്, പി.എം. ജയശ്രീ, റെജി ഓലികരോട്ട്, സജയൻ മാത്യു, അഡ്വ. ജോണ്സൻ, ടോം ജോസ്, പി.കെ. മാധവൻ നായർ, ഡെന്നിസ് മാത്യു, ജോസ് വട്ടോളി, അനിൽ ജോസ്, സണ്ണി കുടുക്കപ്പാറ എന്നിവർ പങ്കെടുത്തു.
കേണിച്ചിറ: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ഹരിതകം 2023 വൃക്ഷത്തൈ വിതരണവും നടീലും ഫാ.സൈമണ്‍ മാലിയിൽ കോർ എപ്പിസ്കോപ്പ നിർവഹിച്ചു. വികാരി ഫാ.അജു ചാക്കോ അരത്തമാമൂട്ടിൽ അധ്യക്ഷത വഹിച്ചു. വർഗീസ് വെട്ടിക്കാട്ടിൽ, ഷാജു ചേലാട്ട്,ജോഷിൽ ജോയി, മനു ഏബ്രഹാം എന്നിവർ നേതൃത്വം നൽകി.
പുൽപ്പള്ളി: പരിസ്ഥിതി ദിനത്തിൽ മുളന്തണ്ട് പ്രോജക്ടുമായി പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ. സ്കൂൾ പരിസരം മുളകൾ നട്ട് മനോഹരമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ബാംബു മാൻ ഓഫ് ഇന്ത്യ ജോണ്സണ് തൊട്ടിയിൽ വിദ്യാലയ അങ്കണത്തിൽ അപൂർവയിനം തൈകൾ നട്ട് നിർവഹിച്ചു. ഹെഡ് മാസ്റ്റർ സാബു പി. ജോണ്‍ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ജയ്സണ്‍ വർഗീസ്, അധ്യാപകരായ സിസ്റ്റർ സിജി ജോസഫ്, ഡോണമോൾ, വിദ്യാർഥി പ്രതിനിധി എൽറ്റിയ സി. ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾ വീടുകളിൽ വൃക്ഷ തൈകൾ നടുകയും പരിസ്ഥിതിദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു.
പുൽപ്പള്ളി: മുള്ളൻകൊല്ലി സെന്റ് തോമസ് എയുപി സ്കൂളിൽ പൂർവ വിദ്യാർഥികളുടെ സഹകരണത്തോടെ പരിസ്ഥിതി ദിനാഘോഷം നടത്തി. സ്കൂളിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 70 ഇന പരിപാടികളുടെ ഭാഗമായിട്ടാണ് പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചത്. പരിസ്ഥിതി ദിനാഘോഷം സ്കൂൾ മുറ്റത്ത് മരത്തൈ നട്ടു കൊണ്ട് സ്കൂളിലെ പൂർവ വിദ്യാർഥിയും പനമരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സപ്തതി ആഘോഷ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ പി.ഡി. സജി ഉദ്ഘാടനം ചെയ്തു.
സപ്തതി ആഘോഷ കമ്മിറ്റി ജനറൽ കണ്‍വീനറും പഞ്ചായത്ത് അംഗവുമായ ഷിജോയി മാപ്ലശേരി കുട്ടികൾക്ക് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്റെ സ്കൂളിന് എന്റെ ചെടി എന്ന പദ്ധതിയുടെ ഭാഗമായി ആൽബിറ്റ് ബിൽജിയുടേയും ലിസ്മരിയ ജോസിന്റേയും പക്കൽ നിന്ന് പൂച്ചെടിച്ചട്ടി സ്കൂൾ ഹെഡ്മാസ്റ്റർ കെ.ജി. ജോണ്സണ് ഏറ്റുവാങ്ങി.
കെ.ജി. ജോണ്സണ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജോയ്സി ജോർജ്, എം.എം. ആന്റണി, ധന്യ സഖറിയാസ്, കെ.എസ്. മഹേശ്വരി, ബിനിഷ റോബിൻ, പൂർവവിദ്യാർഥി ടോമി ഇടത്തുംപറന്പിൽ, പിടിഎ പ്രസിഡന്റ് നോബി പള്ളിത്തറ തുടങ്ങിയവർ പ്രസംഗിച്ചു.