ബാങ്ക് നോട്ടീസ് അയച്ചെന്ന ആരോപണം അടിസ്ഥാനരഹിതം: ബാങ്ക് ഭരണസമിതി
1300460
Tuesday, June 6, 2023 12:22 AM IST
പുൽപ്പള്ളി: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കിഴക്കെഇടയിലാത്ത് രാജേന്ദ്രൻ നായർക്ക് സഹകരണ ബാങ്കിൽ നിന്ന് നോട്ടീസുകളൊന്നും അയച്ചിരുന്നില്ലെന്ന് ബാങ്ക് ഭരണസമിതി. 2017 ഓഗസ്റ്റിൽ രാജേന്ദ്രൻ നായർ 25 ലക്ഷം രൂപ വായ്പയെടുത്തെന്നാണ് ബാങ്ക് രേഖകൾ. 2019 ഓഗസ്റ്റിൽ വിജിലൻസ് കേസായി കേസിലുൾപ്പെടെ ആരുടെയും പേരിൽ ബാങ്ക് നോട്ടീസ് അയച്ചില്ല.
രാജേന്ദ്രൻ നായരുടെ ആത്മഹത്യക്ക് കാരണം ബാങ്ക് അയച്ച നോട്ടീസാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്. നിലവിൽ പുതിയ ഭരണസമിതിയുടെ നേത്യത്വത്തിൽ ബാങ്ക് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും യഥാസമയം നൽകിയിട്ടുണ്ടെന്നും എല്ലാ അന്വേഷണങ്ങളോടും ബാങ്ക് ഭരണസമിതി പൂർണമായി സഹകരിക്കുമെന്നും പ്രസിഡന്റ് ടി.പി. ശശിധരൻ അറിയിച്ചു.