എഐ കാമറ അഴിമതിക്കെതിരേ കോണ്ഗ്രസ് പ്രതിഷേധ ധർണ നടത്തി
1300459
Tuesday, June 6, 2023 12:22 AM IST
കൽപ്പറ്റ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച 726 എഐ കാമറകളിൽ നടന്ന ക്രമകേടും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ സമരങ്ങളുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രധിഷേധ സമരം കെപിസിസി ജനറൽ സെക്രട്ടറി ജമീല ആലിപ്പറ്റ ഉദ്ഘാടനം ചെയ്തു. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം പി.പി. ആലി മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ടി.ജെ. ഐസക്, സി. ജയപ്രസാദ്, കെ.കെ. രാജേന്ദ്രൻ, പി. വിനോദ്കുമാർ, കെ. അജിത, എസ്. മണി, സെബാസ്റ്റ്യൻ കൽപ്പറ്റ, ആയിഷ പള്ളിയാൽ, ഡിന്േറാ ജോസ്, കെ. ശശികുമാർ, ടി. സതീശൻ, പി.ആർ. ബിന്ദു, കരിയാടാൻ ആലി, എ. പ്രതാപ്, രവിചന്ദ്രൻ പെരുന്തട്ട, മുഹമ്മദ് ഫെബിൻ, എം.വി. ഷനൂബ് എന്നിവർ പ്രസംഗിച്ചു.