റോഡരികിൽ മദ്യപാനം: കസ്റ്റഡിയിലെടുത്ത യുവാക്കൾ എസ്ഐയെ ആക്രമിച്ചു
1300201
Monday, June 5, 2023 12:02 AM IST
കേണിച്ചിറ: പൊതുസ്ഥലത്ത് മദ്യപിച്ചതിനു കസ്റ്റഡിയിലെടുത്ത യുവാക്കൾ എസ്ഐയെ ആക്രമിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നാനക്കുഴിയിലാണ് സംഭവം. റോഡരികിൽ ഓട്ടോറിക്ഷയിൽ മദ്യപിച്ച വാളവയൽ കാവുംപുറത്ത് ധനേഷ്(37), ചൂതുപാറ പൊങ്ങൻപാറ ദിലേഷ്(39) എന്നിവരെ എസ്ഐ ഉമ്മറും സംഘവും കസ്റ്റഡിയിലെടുത്തത്. പട്രോളിംഗിനിടെയാണ് പരസ്യ മദ്യപാനം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ യുവാക്കൾ എസ്ഐയ്ക്കു നേരേ തിരിഞ്ഞു. പോലീസ് ബലപ്രയോഗത്തിലൂടെയാണ് യുവാക്കളെ കീഴ്പ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ രണ്ടു പ്രതികളെയും റിമാൻഡ് ചെയ്തു. പരിക്കേറ്റ എസ്ഐ ചികിത്സയിലാണ്.
അധ്യാപക നിയമനം
മാനന്തവാടി: ഗവ.കോളജിൽ 2023-24 അധ്യയനവർഷത്തേക്ക് മാത്തമാറ്റിക്സ് ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നതിനു കൂടിക്കാഴ്ച ഇന്നുച്ചകഴിഞ്ഞ് രണ്ടിന് കോളജ് ഓഫീസിൽ നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയാറാക്കിയ പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്: 04935 240351.
സുൽത്താൻ ബത്തേരി: കല്ലിങ്കര ഗവ.യുപി സ്കൂളിൽ യുപിഎസ്ടി. പാർട്ട് ടൈം ജൂണിയർ ഹിന്ദി അധ്യാപക ഒഴിവുകളിൽ താത്കാലിക നിയമനം നടത്തുന്നു. യഥാക്രമം ആറിനു രാവിലെ 10നും 11.30നും സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.