മാനന്തവാടി: സർവീസിൽനിന്നു വിരമിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.എം. അംബിക, ഹെഡ് ക്ലർക്ക് കെ.എസ്. ഷാജി എന്നിവർക്കു ഭരണസമിതിയുടെയും സ്റ്റാഫ് കൗണ്‍സിലിന്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി മെമന്റോകൾ കൈമാറി. വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ കെ.വി. വിജോൾ, പി. കല്യാണി, ജോയ്സി ഷാജു, ഡിവിഷൻ അംഗങ്ങളായ പി. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.