ക​ൽ​പ്പ​റ്റ: എ​ല്ലാ​വ​ർ​ക്കും ഇ​ന്‍റ​ർ​നെ​റ്റ് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന കെ ​ഫോ​ണ്‍ പ​ദ്ധ​തി നാ​ളെ ജി​ല്ല​യി​ലും യാ​ഥാ​ർ​ഥ്യ​മാ​കും. സം​സ്ഥാ​ന​ത​ല​ത്തി​നൊ​പ്പം ജി​ല്ല​യി​ൽ മൂ​ന്ന് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും ഉ​ദ്ഘാ​ട​നം ന​ട​ക്കും.

ജി​ല്ല​യി​ൽ 1,016 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ കെ ​ഫോ​ണ്‍ ഒ​പ്ടി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ൾ ശൃം​ഖ​ല ത​യാ​റാ​യി​ട്ടു​ണ്ട്. 578 സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ നെ​റ്റ് വ​ർ​ക്ക് പ​രി​ധി​യി​ൽ വ​രും. റോ​ഡ് വീ​തി​കൂ​ട്ട​ൽ ന​ട​ക്കു​ന്ന​തു ഒ​ഴി​കെ പ്ര​ദേ​ശ​ങ്ങ​ളി​ൽ കെ ​ഫോ​ണ്‍ കേ​ബി​ൾ ശൃം​ഖ​ല​യെ​ത്തി​യി​ട്ടു​ണ്ട്. റോ​ഡ് പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും കേ​ബി​ൾ എ​ത്തും. കെ​എ​സ്ഇ​ബി സ​ബ് സ്റ്റേ​ഷ​നി​ൽ സ്ഥാ​പി​ച്ച 10 പി​ഒ​പി​ക​ളി​ലൂ​ടെ​യാ​ണ് വേ​ഗ​ത​യേ​റി​യ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ എ​ത്തു​ന്ന​ത്.