ഇടിമിന്നലേറ്റ് ആദിവാസി യുവതി മരിച്ചു
1299745
Sunday, June 4, 2023 12:47 AM IST
കൽപ്പറ്റ: ഇടിമിന്നലേറ്റ് ആദിവാസി യുവതി മരിച്ചു. മേപ്പാടി കല്ലുമല കൊല്ലിവയൽ കോളനിയിലെ ശിവദാസന്റെ ഭാര്യ സിനിയാണ്(32)മരിച്ചത്. ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾ എടുക്കുന്നതിനു ഇന്നലെ വൈകീട്ട് നാലരയോടെ ടെറസിൽ കയറിയപ്പോഴാണ് ഇടിമിന്നലേറ്റത്. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്.