രാഹുൽ ഗാന്ധിക്കും വയനാടിനും നീതി ലഭിക്കണം: കെപിസിസി സംസ്കാര സാഹിതി
1299589
Saturday, June 3, 2023 12:11 AM IST
കൽപ്പറ്റ: രാഹുൽ ഗാന്ധിക്കും വയനാട് ലോകസഭാ മണ്ഡലത്തിനും നീതി ലഭ്യമാകണമെന്ന് കെപിസിസി സംസ്കാര സാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്വേഷ രാഷ്ട്രീയം വിപത്ത് സംസ്കാരിക വിചാര സദസ് ആവശ്യപ്പെട്ടു.
ജില്ലാ ചെയർമാൻ സുരേഷ് ബാബു വാളൽ വിചാര സദസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ സുന്ദർരാജ് എടപ്പെട്ടി അധ്യക്ഷത വഹിച്ചു.
കണ്‍വീനർ സി.കെ. ജിതേഷ്, ആയിഷ പള്ളിയാൽ, സലീം താഴത്തൂർ, വിനോദ് തോട്ടത്തിൽ, ബിനുമാങ്കൂട്ടത്തിൽ, കെ. പത്മനാഭൻ, കെ.കെ. രാജേന്ദ്രൻ, സന്ധ്യ ലിഷു, പി. വിനോദ് കുമാർ, പ്രസന്ന രാമകൃഷ്ണൻ, സി.വി. നേമി രാജൻ, ഏബ്രഹാം കെ മാത്യു, ഒ.ജെ. മാത്യു, ഉമ്മർ പൂപ്പറ്റ, സുബൈർ ഓണിവയൽ, ജിൻസ് ഫാന്റസി, വി.ആർ. ബാലൻ, രമേശൻ മാണിക്ക്യൻ, ഷേർളി ജോസ്, വി.കെ. ഭാസ്ക്കരൻ, കുഞ്ഞിമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.