ആധാർ മെഗാ ഡ്രൈവ് നടത്തും
1299584
Saturday, June 3, 2023 12:11 AM IST
കൽപ്പറ്റ: 10 വർഷം മുന്‍പ് എടുത്ത ആധാറിലെ വിവരങ്ങൾ പുതുക്കുന്നതിന് ജില്ലയിൽ ആധാർ മെഗാ ഡ്രൈവ് നടത്തും.
ഡ്രൈവിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ഡോ.രേണുരാജിന്റെ അധ്യക്ഷതയിൽ ആധാർ മോണിറ്ററിംഗ് യോഗം ചേർന്നു.
അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ് തയാറാക്കിയ കാന്പയിൻ പോസ്റ്റർ യോഗത്തിൽ പ്രകാശനം ചെയ്തു. ആദ്യഘട്ടത്തിൽ കളക്ടറേറ്റ്, മിനി സിവിൽ സ്റ്റേഷൻ, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലാണ് മെഗാ ഡ്രൈവ് നടത്തുക.
പൊതുജനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി സേവനങ്ങൾ ലഭ്യമാക്കും. യുഐഡിഎഐ കേരള ഡയറക്ടർ വിനോദ് ജേക്കബ് ജോണ്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ, ആധാർ എന്റോൾമെന്റ് ഏജൻസികളായ അക്ഷയ, ബാങ്ക്, ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.