കെഎസ്എസ്പിഎ കുടുംബ സംഗമ ധർണ നടത്തി
1299346
Friday, June 2, 2023 12:14 AM IST
കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമ ധർണ നടത്തി.
സംസ്ഥാന സർക്കാർ പെൻഷൻകാരുടെ കുടിശികയായ 15 ശതമാനം ക്ഷാമാശ്വാസം അനുവദിക്കുക, പതിനൊന്നാം പെൻഷൻ പരിഷ്കരണത്തിന്റെ കുടിശികയും അതിന്റെ ക്ഷാമാശ്വാസവും അനുവദിക്കുക, മെഡിസിപ്പ് പദ്ധതിയിൽ കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തി അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കളക്ടറേറ്റിന് മുന്നിൽ പെൻഷൻകാരുടെ കുടുംബ സംഗമ സത്യഗ്രഹം നടത്തിയത്. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വേണുഗോപാൽ എം. കിഴിശേരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിപിന ചന്ദ്രൻ, ജി. വിജയമ്മ, ജില്ലാ സെക്രട്ടറി ഇ.ടി. സെബാസ്റ്റ്യൻ, സംസ്ഥാന കൗണ്‍സിലർമാരായ ടി.ജെ. സക്കറിയ, ഡോ. ശശിധരൻ, എൻ.കെ. പുഷ്പലത, നളിനി ശിവൻ, കെ. ശശികുമാർ, പി.കെ. സുകുമാരൻ, കെ. രാധാകൃഷ്ണൻ, ഷാജി ജോസഫ് എന്നിവർ പ്രസംഗിച്ചു.