പരിസ്ഥിതി ദിനത്തിൽ മുസ്ലിം ലീഗ് പതിനായിരം ഫലവൃക്ഷത്തൈകൾ നടും
1299115
Thursday, June 1, 2023 12:39 AM IST
കൽപ്പറ്റ: പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പതിനായിരം ഫലവൃക്ഷത്തൈകൾ പോഷക പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ നടാൻ വെള്ളമുണ്ടയിൽ നടന്ന മുസ് ലിം ലീഗ് ജില്ലാ നേതൃ ക്യാന്പ് തീരുമാനിച്ചു.
വിദ്യാലയങ്ങളിൽ എംഎസ്എഫും പൊതു ഇടങ്ങളിൽ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, സ്വന്തന്ത്ര കർഷക സംഘം, കെഎംസി കമ്മിറ്റികൾ, എസ്ടിയു, കെകെടിഎഫ്, ഡിഎപിഎൽ എന്നിവയും തൈകൾ നടും. തൈകളുടെ പരിപാലനം മുസ്ലിം ലീഗ് ഉറപ്പുവരുത്തുമെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ് എന്നിവർ അറിയിച്ചു.
വസന്തോത്സവം കാണാനെത്തിയത് നാല് ലക്ഷം പേർ
ഉൗട്ടി: നീലഗിരിയിൽ ഒരു മാസക്കാലം നീണ്ടു നിന്ന വസന്തോത്സവം സമാപിച്ചു. ജില്ലാ ഭരണകൂടം, ടൂറിസം, കാർഷിക വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് വസന്തോത്സവം നടത്തിയത്. ഉൗട്ടി പുഷ്പമഹോത്സവം, പനിനീർ പൂമേള, കോത്തഗിരി പച്ചക്കറി മേള, കുന്നൂർ പഴവർഗ മേള, ഗൂഡല്ലൂർ സുഗന്ധവ്യജ്ഞന പ്രദർശന മേള, ഫോട്ടോ പ്രദർശനം, ശ്വാന പ്രദർശനം, കുതിരപ്പന്തയം, തേയില മേള തുടങ്ങിയ വിവിധ പരിപാടികളാണ് ഇതിന്റെ ഭാഗമായി നടന്നത്. ഇത്തവണ നാല് ലക്ഷത്തോളം സഞ്ചാരികളാണ് മേള കാണാനായി എത്തിയത്.