അധ്യാപക നിയമനം
1299114
Thursday, June 1, 2023 12:39 AM IST
കൽപ്പറ്റ: വാകേരി ജിവിഎച്ച്എസ്എസിൽ എംഎൽടി, ലൈവ് സ്റ്റോക്ക്, എന്റർപ്രണർഷിപ്പ് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസൽ രേഖകളുമായി അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 04936 229296, 9020202600.
മൂപ്പൈനാട് പഞ്ചായത്ത് ബഡ്സ് സ്കൂളിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ രേഖകളുമായി ആറിനു രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 04936 217499.
തരുവണ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, എച്ച്എസ്ടി ജൂണിയർ മലയാളം, സുവോളജി, ബോട്ടണി, അറബിക് അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രണ്ടിന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണം. ഫോണ്: 04935 230518.
കരിങ്കുറ്റി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഇൻ എസ്പിഎഫ്, ടീച്ചർ ഇൻ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ രണ്ടിന് രാവിലെ 11.30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരണം.