കബനിഗിരി സെന്റ് മേരീസ് യുപി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
1298843
Wednesday, May 31, 2023 4:56 AM IST
കബനിഗിരി: മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിക്ക് കീഴിലുള്ള കബനിഗിരി സെന്റ് മേരീസ് യുപി സ്കൂളിനായി നിർമിച്ച ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടസമുച്ചയത്തിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം നിർവഹിച്ചു.
മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു. 47 വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ വിദ്യാലയത്തിനായി നിർമിച്ച പുതിയ കെട്ടിടത്തിലെ സ്മാർട്ട് ക്ലാസ്, കംപ്യൂട്ടർലാബ് എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറും ലൈബ്രറി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണനും സയൻസ് ലാബ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയനും നിർവഹിച്ചു.
ഉദ്ഘാടനചടങ്ങിൽ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. കബനിഗിരി ഇടവകയുടെ വികാരി ഫാ. സെബാസ്റ്റ്യൻ ഏലംകുന്നേൽ, വിദ്യാലയത്തിന്റെ പ്രധാനാധ്യാപകൻ സാബു പി. ജോണ്, പിടിഎ പ്രസിഡന്റ് എൻ.ജെ. വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.