ജില്ലയിൽ ആഘോഷമായി അങ്കണവാടി പ്രവേശനോത്സവം
1298833
Wednesday, May 31, 2023 4:48 AM IST
കൽപ്പറ്റ: കളിയും പാട്ടും കഥപറച്ചിലുമായി അങ്കണവാടി പ്രവേശനോത്സവം നടന്നു. പൂക്കളും ബലൂണും മധുരവും സമ്മാനങ്ങളുമായാണ് കുഞ്ഞുങ്ങളെ അങ്കണവാടികളിൽ വരവേറ്റത്. ജില്ലയിൽ 874 അങ്കണവാടികളിലും പ്രവേശനോത്സവം നടന്നു.
സംയോജിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ അങ്കണവാടികളിലും പ്രവേശനോത്സവം ആഘോഷിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. ആസ്പിരേഷൻ ജില്ലയായ വയനാട്ടിൽ സക്ഷം പദ്ധതിയിലുൾപ്പെടുത്തി മിക്ക അങ്കണവാടികളിലും പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു. നീതി ആയോഗ്, സിഎസ്ആർ ഫണ്ടുകളുപയോഗിച്ച് പുതിയ കെട്ടിടം നിർമിക്കുകയും ചെയ്തിട്ടുണ്ട്.