തെരുവുനാടകം അവതരിപ്പിച്ചു
1298447
Tuesday, May 30, 2023 12:30 AM IST
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് നടപ്പാക്കുന്ന സജീവം പദ്ധതിയുടെ ഭാഗമായി തെരുവ് നാടകം സംഘടുപ്പിച്ചു.
ലഹരിക്കെതിരേ കാരിത്താസ് ഇന്ത്യ രാജ്യത്താകമാനം നടത്തുന്ന ബോധവതകരണ കാന്പയിന്റെ ഭാഗമായാണ് തെരുവ് നാടകം അരങ്ങേറിയത്. പദ്ധതിയുടെ ഭാഗമായി സെമിനാറുകൾ, ശില്പശാലകൾ, മത്സരങ്ങൾ, തെരുവ് നാടകങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടത്തുന്നുണ്ട്.
ഇതിന്റെ ഭാഗമായിട്ടാണ് ജില്ലയിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന തെരുവ് നാടകം സംഘടിപ്പിക്കുന്നത്. ഈ പ്രവർത്തനത്തിന്റെ ഉദ്ഘാടനം മാനന്തവാടി ഗാന്ധിപാർക്കിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർഫാ.ജിനോജ് പാലത്തടത്തിൽ നിർവഹിച്ചു.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം കോ ഓർഡിനേറ്റർ ദീപു ജോസഫ്, ഫീൽഡ് കോ ഓർഡിനേറ്റർമാരായ ഷീന ആന്റണി, ആലിസ് സിസിൽ, സുജ മാത്യു എന്നിവർ പ്രസംഗിച്ചു.
കെസിഎം മാനന്തവാടി രൂപത ടീമിലെ പ്രവർത്തകരാണ് തെരുവ് നാടകത്തിൽ അഭിനയിച്ചത്.