മണിപ്പുർ വംശഹത്യ: എകെസിസി പന്തം കൊളുത്തി പ്രകടനം നടത്തി
1298441
Tuesday, May 30, 2023 12:29 AM IST
കൽപ്പറ്റ: ഓൾ കേരളാ കാത്തലിക് കോണ്ഗ്രസ് മാനന്തവാടി രൂപതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
മണിപ്പുർ വംശീയ കലാപങ്ങൾ അവസാനിപ്പിക്കണമെന്നും ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താൻ കേന്ദ്രവും മണിപ്പുർ സർക്കാരും ക്രിയാത്മകമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ദ്വാരകാ ഫെറോന പ്രസിഡന്റ് തോമസ് വൻമേലിൽ ജാഥ ഉദ്ഘാടനം ചെയ്തു.
സജി ഫിലിപ്പ്, റെനിൽ കഴുതാടി, സജി ഇരട്ടമുണ്ടക്കൽ, സാജു പുലിക്കോട്ടിൽ, ചാൾസ് വടശേരിൽ, ബിനു തോമസ് ഏറക്കാട്ട്, ജോണ്സണ് തൊഴുത്തുങ്കൽ എന്നിവർ നേതൃത്വം നൽകി.