ബീനാച്ചി-പനമരം റോഡ്: കേണിച്ചിറയിൽ ഡ്രൈനേജ് നിർമാണത്തിൽ ക്രമക്കേടെന്ന് ആരോപണം
1298190
Monday, May 29, 2023 12:24 AM IST
കേണിച്ചിറ: പനമരം-ബീനാച്ചി റോഡിൽ കേണിച്ചിറ ടൗണിൽ ഡ്രൈനേജ് നിർമാണത്തിൽ ക്രമക്കേടെന്ന് ആരോപണം. ടൗണിൽ ചില ഭാഗങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കാതെ റോഡിലേക്ക് ഇറക്കിയാണ് ഡ്രൈനേജ് പണിയുന്നതെന്നു നാട്ടുകാരിൽ ഒരു വിഭാഗം പറയുന്നു. പൊതുസ്ഥലത്തെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കാതെയാണ് പ്രവൃത്തി നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
സ്വകാര്യ വ്യക്തികളിൽ ചിലരും ഉദ്യോഗസ്ഥരും കാരാർ സ്ഥാപനവും നടത്തുന്ന ഒത്തുകളിയാണ് ഇതിനു പിന്നിലെന്നും നാട്ടുകാർ പറയുന്നു. മാനദണ്ഡങ്ങൾ പാലിച്ച് പ്രവൃത്തി നടത്തണമെന്നാണ് അവരുടെ ആവശ്യം.
കിബ്ഫി പദ്ധതിയിൽ 55 കോടി രൂപ മതിപ്പുചെലവിൽ 2018ൽ ആരംഭിച്ചതാണ് പനമരം-ബീനാച്ചി റോഡ് നിർമാണം. അഞ്ച് വർഷമായിട്ടും പ്രവൃത്തി ഇഴയുകയാണ്.
ഇതിനിടെയാണ് ഡ്രൈനേജ് നിർമാണവുമായി ബന്ധപ്പെട്ടു ആരോപണം ഉയർന്നത്.