നിര്ത്തിയിട്ട സ്കൂള് ബസില് കാര് ഇടിച്ച് ബംഗളൂരു സ്വദേശിനി മരിച്ചു
1297498
Friday, May 26, 2023 10:21 PM IST
കല്പ്പറ്റ: നിര്ത്തിയിട്ട സ്കൂള് ബസില് ഇടിച്ച കാറിലെ യാത്രക്കാരി മരിച്ചു. ബംഗളൂരു സ്വദേശിനി ജബന താജാണ്(60) മരിച്ചത്. ദേശീയപാതയില് മുട്ടില് എടപ്പെട്ടിയില് ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇവരെ കല്പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാര് യാത്രക്കാരായ രണ്ടു പേര്ക്കു പരിക്കുണ്ട്.