കൽപ്പറ്റ: ജില്ലയിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോർട്ട് രണ്ടിൽ അഡീഷണൽ ഗവ. പ്ലീഡർ ആൻഡ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് പുതിയ അഭിഭാഷകനെ നിയമിക്കുന്നതിന് അഭിഭാഷകരുടെ പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ളവർ ബയോഡാറ്റ, പേര്, വിലാസം, വയസ്, ജനന തീയതി, മൊബൈൽ നന്പർ, ഇ മെയിൽ ഐഡി, യോഗ്യത, അഭിഭാഷകരായുള്ള പ്രവർത്തി പരിചയം, എൻറോൾമെന്റ് നന്പർ, തീയതി എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂണ്‍ അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ ജില്ലാ കളക്ടർക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ ജില്ലയിലെ സ്ഥിര താമസക്കാരും സർക്കാർ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ തൽപരരും ആയിരിക്കണം.